‘തോൽവിയുടെ പേരിൽ രാജി ചോദിച്ചു വരണ്ട’; പ്രതിപക്ഷത്തോട് കയർത്ത് മുഖ്യമന്ത്രി

 

തിരുവനന്തപുരം: കനത്ത തോൽവിയിലും ധാർഷ്ട്യം കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിനെ പഴിചാരിയായിരുന്നു മുഖ്യമന്ത്രിയുടെ ലോക്‌സഭ പരാജയത്തെ കുറിച്ചുള്ള നിയമസഭയിലെ പ്രതികരണം. തിരഞ്ഞെടുപ്പ് തോൽവിയിൽ ആരും രാജിചോദിച്ചു വരേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മോദിയെ മാറ്റി നിർത്തണമെന്നെ ജനം ചിന്തിച്ചുള്ളൂവെന്നും അതിൽ ഇടതുപക്ഷ വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു. പലയിടത്തും ഒപ്പം നിന്ന ശക്തികൾ തൃശ്ശൂരിൽ നിങ്ങൾക്കൊപ്പം നിന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വോട്ട് പോയത് അന്വേഷിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രതികരണം. കല്യാശേരിയിലും മട്ടന്നൂരിലും വോട്ട് കുറഞ്ഞതും തൃശൂരിൽ അന്തിക്കാട് ഉൾപ്പെടെ സിപിഎം വോട്ട് ബിജെപിയിലേക്ക് പോയതും കൂടി മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

 

Comments (0)
Add Comment