ബി​നീ​ഷ് കോ​ടി​യേ​രി​യെ അ​മ്മ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ; എതിർപ്പുമായി മുകേഷും ഗണേഷും

Jaihind News Bureau
Friday, November 20, 2020

 

കൊച്ചി : മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യെ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ഇ​ന്ന് ചേ​ര്‍​ന്ന സം​ഘ​ട​ന​യു​ടെ എ​ക്സ്ക്യൂ​ട്ടീവ് യോ​ഗ​ത്തി​ലാ​ണ് ആ​വ​ശ്യ​മു​യ​ര്‍​ന്ന​ത്. എ​ന്നാ​ല്‍ എം​എ​ല്‍​എ​മാ​രാ​യ കെ.​ബി.​ഗ​ണേ​ഷ്കു​മാ​റും മു​കേ​ഷും ആ​വ​ശ്യ​ത്തെ എ​തി​ര്‍​ത്തു. ഇ​തോ​ടെ വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​ല്ല.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​പോ​ലെ ഗു​രു​ത​ര​മാ​യ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ളെ സം​ഘ​ട​ന​യി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ന​ടി​മാ​രാ​യ ര​ജ​ന നാ​രാ​യ​ണ​ന്‍​കു​ട്ടി​യും ഹ​ണി റോ​സും ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രാ​ണ് ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. ഇ​ത്ത​ര​മൊ​രാ​ള്‍ സം​ഘ​ട​ന​യി​ല്‍ തു​ട​രു​ന്ന​ത് നാ​ണ​ക്കേ​ടാ​ണെ​ന്നും മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ന​ട​പ​ടി​യെ​ടു​ത്ത​വ​ര്‍​ക്ക് ഒ​രു​നീ​തി​യും ബി​നീ​ഷി​ന് മ​റ്റൊ​രു നീ​തി എ​ന്ന വ്യാ​ഖ്യാ​ന​മു​ണ്ടാ​കു​മെ​ന്നും യോ​ഗ​ത്തി​ല്‍ വാ​ദ​മു​യ​ര്‍​ന്നു. എന്നാൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന വേ​ള​യി​ല്‍ ഒ​രാ​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ഇടത് എം.എൽ.എ മാരായ മുകേഷും ഗണേഷ് കുമാറും യോഗത്തിൽ സ്വീകരിച്ചത്.