ഗണേഷിന് സിനിമാ വകുപ്പ് നല്‍കില്ല; കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം തള്ളി

 

തിരുവനന്തപുരം:  മന്ത്രിയായി ചുമതലയേല്‍ക്കുന്ന കെ.ബി. ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് മാത്രം. സിനിമാ വകുപ്പ് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സിനിമാ വകുപ്പ് കൂടി ഗണേഷിനു നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു.എന്നാല്‍ നിലവില്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന സജി ചെറിയാന്‍ ഇക്കാര്യത്തില്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.

ആന്‍റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെച്ച ഒഴിവിലേക്ക് കെ.ബി. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയുമാണ് എത്തുന്നത്. ആന്‍റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് ഗണേഷിനും തുറമുഖ- പുരാവസ്തു വകുപ്പ്  രാമചന്ദ്രൻ കടന്നപ്പള്ളിക്കും ലഭിക്കും.

Comments (0)
Add Comment