ഡൽഹിയിൽ കുടുങ്ങിയ മലയാളികളുടെ യാത്രാചെലവ് വഹിക്കാൻ തയ്യാറെന്ന് ഡൽഹി പിസിസി; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Jaihind News Bureau
Sunday, May 10, 2020

 

ഡൽഹിയിൽ കുടുങ്ങിയ മലയാളികളുടെ നാട്ടിലേക്കുള്ള മടക്കത്തിന് ആവശ്യമായ തുക വഹിക്കാൻ തയ്യാറാണെന്ന് ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി. ഇതു സംബന്ധിച്ച കത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അനിൽ കുമാർ ചൗധരി കൈമാറി.

വിദ്യാർഥികൾ, നഴ്സുമാർ, മാറ്റ് ജോലി ചെയ്യുന്നവർ, സന്ദർശനത്തിനായി ഡൽഹിയിൽ എത്തിയവർ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം ആളുകളാണ് നാട്ടിലേക്ക് മടങ്ങാൻ ഉള്ളത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി ഉൾപ്പടെ മനസിലാക്കിയാണ് ഇവരുടെ യാത്ര ചെലവ് വഹിക്കാൻ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി തയ്യാറായത്.

കര്‍ണാടകയില്‍ കുടുങ്ങികിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കുന്നതിനായി ബസ് സര്‍വീസ് നടത്തുമെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും അറിയിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സിയുടെ അഭ്യര്‍ത്ഥന പ്രകാരം കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഡി.കെ.ശിവകുമാറാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ് സൗകര്യം ഒരുക്കിയത്.