ജെഎൻയു വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണയുമായി ഡൽഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളും

Jaihind News Bureau
Thursday, November 21, 2019

ജെഎൻയു വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണ അർപ്പിച്ച് ഡൽഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തും. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് ഓഫീസിലേക്ക് മാർച്ച്. പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി ഇന്നലെ ജെഎൻയു വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു.

ഫീസ് വർധനവ് അടക്കമുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തിയ പുതിയ മാനുവൽ പിൻവലിച്ച് വിദ്യാർത്ഥി പ്രതിനിധികളെ ഉൾപ്പെടുത്തി മാനുവൽ കമ്മറ്റി പരിഷ്‌ക്കരണമെന്ന് വിദ്യാർത്ഥികൾ സമിതിയോട് അവശ്യപ്പെട്ടു. വൈസ് ചാൻസിലർ ജഗദീഷ് കുമാറിന്‍റെ നടപടിക്കൾക്കെതിരെ കടുത്ത പ്രതിഷേധവും യോഗത്തിൽ വിദ്യാർത്ഥികൾ അറിയിച്ചു. ഫീസ് വർധനവ് പൂർണ്ണമായി പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.