ഡല്‍ഹി കലാപം ഭരണകൂട ഭീകരതയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, February 26, 2020

ഡല്‍ഹിയില്‍ നടക്കുന്ന സംഭവങ്ങളില്‍ അതീവ ആശങ്കയുണ്ട്. ഭരണകൂട ഭീകരതയാണ് അവിടെ കാണുന്നത്. ഗുജറാത്ത് കലാപത്തിന് നേതൃത്വം നല്‍കിയവരുടെ കൈകളിലാണ് അധികാരമെന്നത് ഭീതിപടര്‍ത്തുന്നു. രാജ്യത്തെ വീണ്ടും വര്‍ഗീയ കലാപങ്ങളിലേക്ക് തള്ളിവിടാനുള്ള ശ്രമം നടക്കുന്നു. ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം യാത്ഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളാണ് ഇതിനെല്ലാം പിന്നില്‍. ഇത് അംഗീകരിക്കാനാവില്ല. ഡല്‍ഹിയിലെ ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം ഉറപ്പുവരുത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.