കനത്ത പുകമഞ്ഞ്; ഡൽഹിയില്‍ ജനജീവിതം ദുസഹം; വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി മരണം

Jaihind Webdesk
Tuesday, December 25, 2018

Air-Pollution-Delhi

കനത്ത പുകമഞ്ഞിൽ ഡൽഹിയിലെ ജനജീവിതം ദുസഹമായി. പുക മഞ്ഞും മലിനീകരണവും കൂടിയതോടെ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു. പുകമഞ്ഞ് വിമാന സർവ്വീസുകളെ കാര്യമായി ബാധിച്ചു. ഡൽഹിയിലെ വ്യവസായശാലകൾ പൂട്ടാനും ഉത്തരവായി.

ക​ന​ത്ത പു​ക​മ​ഞ്ഞി​ല്‍ ഹ​രി​യാ​ന​യി​ലെ ജ​ജ്ജ​റി​ല്‍ 50 വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ എ​ട്ടു പേർ മരിച്ചു. ഡ​ല്‍​ഹി​യെ​യും ഹ​രി​യാ​ന​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഹ്ത​ക്- റി​വാ​ഡി ഹൈ​വേ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​തി​ല്‍ ഒ​രു സ്കൂ​ള്‍ ബ​സും ഉ​ള്‍​പ്പെ​ട്ടെ​ങ്കി​ലും അ​തി​ലു​ള്ള​വ​ര്‍​ക്കാ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. പു​ക​മ​ഞ്ഞി​ല്‍ കാ​ഴ്ച പ​രി​ധി കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദേ​ശീ​യ​പാ​ത 71ല്‍ ​ബാ​ദ്‌​ലി മേ​ല്‍​പ്പാ​ല​ത്തി​ല്‍ ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച​തി​നു പി​ന്നാ​ലെ പ​ത്ത് വാ​ഹ​ന​ങ്ങ​ള്‍ ഒ​രേ​സ​മ​യ​ത്ത് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.ഏ​താ​നും കി​ലോ​മീ​റ്റ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ന​ട​ന്ന മ​റ്റൊ​രു അ​പ​ക​ട​ത്തി​ല്‍ 20 വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു. ഇ​തി​ല്‍ പ​രി​ക്കേ​റ്റ പ​ത്തു പേ​രു​ടെ നില ഗു​രു​ത​രമാ​ണ്. ജ​ജ്ജ​ര്‍ കി​ദ്രോ​ത് ഗ്രാ​മ​ത്തി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലെ ന​ജ​ഫ്ഗ​ഡി​ലേ​ക്കു ജീ​പ്പി​ല്‍ എ​ത്തി​യ​വ​രാ​ണ് മ​റ്റൊ​രു അ​പ​ക​ട​ത്തി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​ത്. വ​ള​രെ വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്കു​മാ​യി ജീ​പ്പ് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​യും കാ​ഴ്ചപ​രി​ധി കു​റ​ഞ്ഞ​തു മൂ​ല​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​റ്റൊ​രു അ​പ​ക​ട​ത്തി​ല്‍ ഹ​രി​യാ​ന മു​ന്‍ ആ​രോ​ഗ്യ മ​ന്ത്രി സ​ത്യ​നാ​രാ​യ​ണ്‍ ലാ​ത്ത​ര്‍ മ​രി​ച്ചു. അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ചാ​ണ് ഇ​ദ്ദേ​ഹം മ​രി​ച്ച​ത്. ഡ​ല്‍​ഹി, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ന്‍ തു​ട​ങ്ങി​യ മി​ക്ക​യി​ട​ത്തും പു​ക​മ​ഞ്ഞ് വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ​തി​നെ അ​പേ​ക്ഷി​ച്ച്‌ വ​ള​രെ രൂ​ക്ഷ​മാ​യ ത​ണു​പ്പാ​ണ് മി​ക്ക​യി​ട​ത്തും. ഹ​രി​യാ​ന​യി​ലെ ക​ര്‍​ണാ​ല്‍, ഹി​സാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല ഇ​ന്ന​ലെ 3.4 ഡി​ഗ്രി സെ​ല്‍​ഷ​സ് രേ​ഖ​പ്പെ​ടു​ത്തി. ഡ​ല്‍​ഹി​യി​ല്‍ അ​തി​ശൈ​ത്യ​ത്തി​നൊ​പ്പം അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും ഗു​രു​ത​ര​മാ​യ​തോ​ടെ ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​യി.

അതേസമയം ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വ്യവസായ ശാലകളുടെ പ്രവര്‍ത്തനവും നിര്‍മാണ പ്രവൃത്തികളും നിത്തിത്തിവെക്കാന്‍ അന്തരീക്ഷ മലിനീകരണ നിയന്ത്രണ അതോറിറ്റി ഉത്തരവിട്ടു. ഡല്‍ഹിയില്‍ വായു മലിനീകരണവും പുകമഞ്ഞും അപകടകരമായ നിലയിലെത്തിയ സാഹചര്യത്തിലാണ് അതോറിറ്റിയുടെ നിര്‍ദേശം.

വാസിപുര്‍ മുണ്ട്ക, നരേല, ബവാന, സാഹിബാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങള്‍ ബുധനാഴ്ച വരെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഡല്‍ഹി, ഫരീദാബാദ്, ഗുരുഗ്രാം, ഗാസിയാബാദ്, നോയിഡ എന്നിവടങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാനും അന്തരീക്ഷ മലിനീകരണ നിയന്ത്രണ അതോറിറ്റി ഉത്തരവില്‍ പറയുന്നു.കനത്ത പുകമഞ്ഞു മൂലം ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട വിമാന സര്‍വ്വീസ് നിര്‍ത്തി വച്ചു. പുകമഞ്ഞ് മൂലം റണ്‍വേ കാണാത്തതാണ് കാരണം.വിമാനം സുരക്ഷിതമായി യാത്ര തുടങ്ങണമെങ്കില്‍ കുറഞ്ഞത് 125 മീറ്റര്‍ എങ്കിലും കാഴ്ച വേണം. ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്ന് രാവിലെ മുതല്‍ ശക്തമായ പുകമഞ്ഞാണ് അനുഭവപ്പെടുന്നത്.

teevandi enkile ennodu para