കൊവിഡ് : ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ ; തിയേറ്ററുകള്‍ തുറക്കാം

Jaihind Webdesk
Saturday, July 24, 2021

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സർക്കാർ.  തിങ്കളാഴ്ച മുതല്‍ സിനിമ തിയേറ്ററുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. പകുതി സീറ്റുകളിലേക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. മെട്രോ, ബസ് സര്‍വ്വീസുകള്‍ക്ക് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാനും അനുമതി. വിവാഹ, സംസാകര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം അമ്പതില്‍ നിന്ന് നൂറാക്കി ഉയര്‍ത്താനും തീരുമാനം.

ഡല്‍ഹിയിലെ കൊവിഡ് വ്യാപനം കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കുത്തനെ കുറഞ്ഞിരുന്നു. ഏപ്രിലില്‍ 36 ശതമാനമായിരുന്ന പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെങ്കില്‍ നിലവിലത് 0.09 ശതമാനം മാത്രമാണ്. ഇന്നലെ 58 രോഗികളും ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.