ജനവിധി : കനത്ത സുരക്ഷയില്‍ ഡൽഹി പോളിംഗ് ബൂത്തിലേയ്ക്ക്

Jaihind News Bureau
Saturday, February 8, 2020

ഡൽഹി ഇന്ന് വിധി നിർണയിക്കും. 70 മണ്ഡലങ്ങളിലായി 672 സ്ഥാനാർഥികളാണ് നിയമസഭ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. പ്രതിപക്ഷത്തുള്ള കോൺഗ്രസ് ഷീല ദിക്ഷിതിന്‍റെ ഭരണ നേട്ടങ്ങൾ ഉയർത്തിയാണ് പ്രചാരണം നടത്തിയത്. ഡൽഹിയുടെ വികസനം ആഗ്രഹിക്കുന്ന ജനത കോണ്‍ഗ്രസിന് വോട്ട് നൽകുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്‍റെ വിശ്വാസം. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്.