ഡൽഹി മദ്യനയ കേസ്; കെജ്‍രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ

 

ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി  ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഇതോടെ, സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി കെജ്‌രിവാള്‍ പിൻവലിച്ചു. സിബിഐ കേസുകൂടി ഉള്‍പ്പെടുത്തി പുതിയ ഹർജി സമർപ്പിക്കും.

കെജ്‍രിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തുള്ള കെജ്‍രിവാളിന്‍റെ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ യുടെ നാടകീയ നീക്കം. സിബിഐ സമർപ്പിച്ച പുതിയ കേസില്‍ കൂടി ജാമ്യം അനുവദിച്ചെങ്കിലേ കെജ്‌രിവാളിന് ഇനി പുറത്തിറങ്ങാനാവൂ.

 

 

Comments (0)
Add Comment