ഹര്‍ജി തള്ളി; സ്വകാര്യരേഖകള്‍ മോഷ്ടിച്ച അര്‍ണബിനെതിരെ കേസ്

 

ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിയുടെ ഹര്‍ജിയില്‍ തനിക്കെതിരെ എഫ്.ഐ.ആര്‍ എടുക്കരുതെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയും റിപ്പബ്ലിക് ടി.വിയും നല്‍കിയ അപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രേഖകള്‍ തട്ടിയെടുത്തുവെന്നും ഈമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നും കാട്ടിയാണ് ശശിതരൂര്‍ എം.പി അര്‍ണാബിനെതിരെയും ചാനലിനെതിരെയും ഹര്‍ജി നല്‍കിയത്. ഇതോടെ അര്‍ണബിനെതിരെ കേസെടുക്കാനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്. സുനന്ദ പുഷ്‌കറിന്റെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ റിപ്പബ്ലിക് ടിവി പരസ്യപ്പെടുത്തിയതിനു തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അര്‍ണാബിനെതിരെ കേസെടുക്കാന്‍ മെട്രോപൊലീറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇമെയില്‍ ഹാക്ക് ചെയ്തു രഹസ്യരേഖകള്‍ മോഷ്ടിച്ചെന്നാണു തരൂരിന്റെ ആരോപണം.

Comments (0)
Add Comment