ഡല്‍ഹി ചലോ; സർവ സന്നാഹങ്ങളുമായി കർഷകർ പ്രതിഷേധം ശക്തമാക്കി, പോലീസ് വിന്യാസം കടുപ്പിച്ചു

ഡല്‍ഹി: ഡല്‍ഹി ചലോ സമരം ശക്തമാക്കി കർഷകർ.  എന്ത് തടസം ഉണ്ടായാലും സമരവുമായി മുന്നോട്ടെന്ന നിലപാടിലാണ് കർഷകർ.  പഞ്ചാബ് ഹരിയാന അതിർത്തിയിൽ സർവ സന്നാഹങ്ങളുമായി കർഷകർ പ്രതിഷേധം തുടരുന്നു. കൂടുതൽ കർഷകരെത്തിയതോടെ ശംഭു അതിർത്തിയിൽ കിലോ മീറ്ററുകളോളം നീളത്തിൽ ട്രാക്ടറുകൾ നിരന്നു. കർഷകരെ നേരിടാൻ ഹരിയാന പോലീസും തയാറാണ്.

ദേശീയ പാത അടക്കുകയും ചിലയിടങ്ങളിൽ റോഡുകൾ കുഴിച്ചും പോലീസ് ഗതാഗതം തടഞ്ഞു. ഇതിനെ തുടർന്ന് ഡല്‍ഹിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.അതേസമയം ഇന്നലെ ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലേക്കുള്ള ഭാഗം പൂര്‍ണമായി അടച്ചു. കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് ഡൽഹി ചലോ മാർച്ചുമായി കർഷകർ രംഗത്തെത്തിയത്. ആയിരക്കണക്കിന് ട്രാക്ടറുകളിൽ കർഷകർ ദില്ലിയിലേക്ക് തിരിച്ചു. ട്രാക്ടർ മാർച്ച് പഞ്ചാബ് അതിർത്തിയിൽ നിന്നും ഹരിയാനയിലേക്ക് കടന്നതോടെ ഹരിയാന സർക്കാർ തടയുകയായിരുന്നു.

Comments (0)
Add Comment