യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ അപകീർത്തി പ്രചാരണം ; സിപിഐ നേതാവിനെതിരെ പരാതി

Jaihind News Bureau
Monday, March 29, 2021

ആലപ്പുഴ : ചേർത്തല നിയോജക മണ്ഡലം  യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എസ് ശരത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തിയതിന് സിപിഐ കഞ്ഞിക്കുഴി പഞ്ചായത്ത്‌ അംഗത്തിന് എതിരെ പരാതി. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചാരണം നടത്തിയ കഞ്ഞിക്കുഴി സിപിഐ യുവജന നേതാവിന് എതിരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉൾപ്പെടെ പരാതി നൽകിയിരിക്കുന്നത്.

അപകീർത്തി പ്രചാരണത്തിനെതിരെ ജില്ലാ-സംസ്ഥാന പൊലീസ് മേധാവിമാർക്കും പരാതി നൽകിയിട്ടുണ്ട്. പരാജയ ഭീതി മൂലം  അപരസ്ഥാനർത്ഥികളെ നിർത്തിയും  യുഡിഎഫ് സ്ഥാനാർത്ഥിയെ  അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ  നടത്തിയും വോട്ടർന്മാരെ  തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്  ഇടതുപക്ഷം ശ്രമിക്കുന്നതെന്ന്  യുഡിഎഫ് ചേർത്തല നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പറഞ്ഞു.