‘ആകസ്മിക വിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു’; കെ. സുധാകരന്‍

 

തിരുവനന്തപുരം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ വേർപാടില്‍ അനുശോചിച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. സാമൂഹിക-സാംസ്കാരിക-സേവന മേഖലകളിലുള്ള അദ്ദേഹത്തിന്‍റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് കെ. സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ ആകസ്മിക വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും വേദനിക്കുന്ന കുടുംബത്തിന്‍റെയും വിശ്വാസികളുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും കെ. സുധാകരന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

Comments (0)
Add Comment