വിവാഹം പാർട്ടി മാത്രം അറിഞ്ഞാല്‍ മതിയോ? ഹൈന്ദവ-ക്രൈസ്തവ മുസ്ലീം സമുദായങ്ങളില്‍പ്പെട്ടവർ ചിന്തിക്കണം : ദീപിക എഡിറ്റോറിയല്‍

Jaihind Webdesk
Tuesday, April 19, 2022

കോടഞ്ചേരി മിശ്രവിവാഹത്തിനെതിരെ ദീപിക ദിനപത്രം . മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹത്തിൽ ആശങ്കയുണ്ട്. കോടഞ്ചേരിയിലേത് നിഷ്കളങ്കമായ പ്രണയമാണോ എന്ന് സംശയമുണ്ടെന്നും ജോയ്സനയുടെ വിഷയത്തിൽ ദുരൂഹതകൾ മറ നീക്കണമെന്നും എഡിറ്റോറിയൽ ആവശ്യപ്പെടുന്നു. സിപിഐഎമ്മിനെതിരെ കടുത്ത ഭാഷയിൽ വിമർശിച്ചും പരിഹസിച്ചുമാണ് എഡിറ്റോറിയൽ.

മിശ്രവിവാഹങ്ങൾക്കെതിരെ സഭയുടെ അതൃപ്തിയും ആശങ്കയും പ്രകടിപ്പിച്ചുകൊണ്ടാണ് ദീപികയുടെ എഡിറ്റോറിയൽ. കോടഞ്ചേരി മിശ്രവിവാഹത്തിൽ ജോയ്സനയുടെ മാതാപിതാക്കളുടെ പക്ഷത്തു നിന്നു കൊണ്ടാണ് എഡിറ്ററിയാൽ എഴുതിയിരിക്കുന്നത്. മകളുടെ ഭാവി സുരക്ഷിതമാക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ട്. മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹങ്ങൾ ആശങ്കയുണ്ടാക്കുന്നുവെന്നും. ഈ ആശങ്ക ക്രിസ്ത്യൻ സമുദായത്തിന് മാത്രമല്ലന്നും. എല്ലാ സമുദായങ്ങളും ഒരുമിച്ച് നിന്ന് ചിന്തിക്കേണ്ട കാര്യമാണിതെന്നും ദീപക എഡിറ്റോറിയലിൽ പറയുന്നു.

മുസ്ലിം യുവാക്കളെ കല്യാണം കഴിച്ച് മതപരിവർത്തനം നടത്തി ഐഎസിൽ ചേർന്ന മലയാളി യുവതികളെ എടുത്തു പറഞ്ഞ് കൊണ്ടാണ് ദീപക് ആശങ്ക പങ്കുവയ്ക്കുന്നത്. തീവ്രവാദ ക്യാമ്പിൽ നരകിക്കുന്ന മക്കളെ രക്ഷിക്കാൻ മാതാപിതാക്കൾ സുപ്രീംകോടതിയേയും കേന്ദ്രസർക്കാരിനെയും നിരന്തരം സമീപിക്കുന്നുവെന്നും. ഈ സാഹചര്യങ്ങളിലൊന്നും ഇപ്പോൾ ശബ്ദക്കുന്ന രാഷ്ട്രീയ പാർട്ടികളെയും പുരോഗമന വാദികളെയും കണ്ടില്ലന്നും. ഇതൊക്കെ കേരളത്തിലെ ശരാശരി മാതാപിതാക്കളെ ഭയചകിതരക്കുന്നുവെന്നും ജോയ്സ്നയുടെ വിഷയത്തിൽ സംശയങ്ങൾ പരിഹരിക്കുകയും ദുരൂഹതകൾ മറ നീക്കുകയും ചെയ്യണമെന്നും എഡിറ്റോറിയൽ ആവശ്യപ്പെടുന്നു.

സിപിഎമ്മിന് രൂക്ഷ വിമർശനമാണ് എഡിറ്ററിയലിൽ ഉള്ളത്. ഷിജിൻ ചെയ്തത് തെറ്റാണെന്നും പാർട്ടിയെ അറിയിച്ചു വേണമായിരുന്നു വിവാഹമെന്നുമുള്ള ജോർജ് എം തോമസിന്റെ വാക്കുകളെ പരിഹസിച്ചാണ് എഡിറ്റോറിയൽ. പാർട്ടിയെ അറിയിച്ചാൽ മതിയോ വളർത്തി വലുതാക്കിയ മാതാപിതാക്കളെ അറിയിക്കേണ്ടേ എന്ന ചോദ്യം പരിഹാസ രൂപേണയാണ് അവതരിപ്പിച്ചിരിക്കുന്നത്. ജോയ്സനയുടെ പിതാവ് ഹൈകോടതിൽ സമർപ്പിച്ച ഹെബിയസ് കോർപ്പസിനെ തുടർന്ന് ഇന്ന് ഇരുവരെയും ഹാജരാക്കണമെന്നാണ് ഹൈകോടതി ഉത്തരവ്.