കെപിസിസി എക്സിക്യൂട്ടീവില്‍ പങ്കെടുക്കാനായി ദീപ ദാസ്മുന്‍ഷി തിരുവനന്തപുരത്ത്; വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കി

 

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ചുമതല ഏറ്റെടുത്തശേഷം ആദ്യമായി കേരളത്തിൽ എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷിയെ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്ന് നടക്കുന്ന കെപിസിസി എക്‌സിക്യൂട്ടീവിൽ പങ്കെടുക്കുന്നതിനായാണ് അവർ തിരുവനന്തപുരത്ത് എത്തിയത്.

ജെബി മേത്തർ എംപി, കെപിസിസി ഭാരവാഹികളായ ഷാനിമോൾ ഉസ്മാൻ, ടി.യു. രാധാകൃഷ്ണൻ, ദീപ്തി മേരി വർഗീസ്, അഡ്വ. ജയന്ത്, ഡിസിസി പ്രസിഡന്‍റ് പാലോട് രവി, ബിന്ദു കൃഷ്ണ, ഷമ മുഹമ്മദ്‌ തുടങ്ങിയവരും  ദീപ ദാസ്മുൻഷിയെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയിരുന്നു.

Comments (0)
Add Comment