‘ചിന്തന്‍ ശിവിറിലെ തീരുമാനങ്ങള്‍ നടപ്പില്‍വരുത്തും’: അജയ് മാക്കന്‍

Jaihind Webdesk
Tuesday, May 17, 2022

 

ന്യൂഡല്‍ഹി : നവ സങ്കൽപ്പ് ശിവിറിൽ എടുത്ത തീരുമാനങ്ങൾ ദൃഢതയോടെ നടപ്പിൽ വരുത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കന്‍. ചിന്തൻ ശിവിറിലെ തീരുമാനങ്ങൾ വിശദീകരിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സംഘടിപ്പിക്കും. തെരഞ്ഞടുപ്പുകളിൽ ‘ഒരു കുടുംബം ഒരു ടിക്കറ്റ് ‘ എന്ന നയം പ്രാവര്‍ത്തികമാക്കും. ചിന്തൻ ശിവിറിൽ അംഗീകരിച്ച തീരുമാനങ്ങൾ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്നും
അജയ്മാക്കന്‍ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.