യുഡിഎഫ് വിപുലീകരിക്കും; ഇടതുമുന്നണിയിലെ കക്ഷികള്‍ അസ്വസ്ഥർ, അവരെ സ്വാഗതം ചെയ്യും

 

കോഴിക്കോട്: യുഡിഎഫ് വിപുലീകരിക്കാൻ കോഴിക്കോട് ചിന്തൻ ശിബിരത്തിൽ തീരുമാനം. രണ്ട് ദിവസമായി നടന്നു വന്ന ചിന്തൻ ശിബിരത്തിനൊടുവിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി നിർണായകമായ കോഴിക്കോട് പ്രഖ്യാപനം നടത്തി. കോൺഗ്രസിന്‍റെ സംഘടനാ പ്രവർത്തനത്തിലും സമര രീതിയിലും കലാനുസൃതമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതാണ് പ്രഖ്യാപനം.

എൽഡിഎഫിൽ ഘടക കക്ഷികൾ അസ്വസ്ഥരാണെന്ന് ചിന്തൻ ശിബിരം വിലയിരുത്തി. ഈ കക്ഷികൾക്ക് മുന്നണി വിടേണ്ടി വരും. അവരെ സ്വാഗതം ചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കും. സാമൂഹ്യ നീതി പാർട്ടിയുടെ എല്ലാ തലങ്ങളിലും ഉറപ്പ് വരുത്തും. യുവാക്കൾക്കും വനിതകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കും. പ്രവർത്തകർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകും. ജില്ലാ തലങ്ങളിലും രാഷ്ട്രീയ കാര്യ സമിതി രൂപീകരിക്കും. ബൂത്ത് തലത്തിൽ മുഴുവൻ സമയ പ്രവർത്തകരെ കണ്ടെത്തും. സാഹിതി തിയേറ്റേഴ്സ് പുനരാരംഭിക്കാനും തീരുമാനമായി.

കാലാനുസൃതമായ സമര രീതികൾ ആവിഷ്കരിക്കും. വരുന്ന തെരഞ്ഞെടുപ്പിൽ 20 പാർലമെന്‍റ് സീറ്റുകളും ലക്ഷ്യമിട്ടുള്ള പ്രവർത്തന പദ്ധതികൾക്കും ചിന്തൻ ശിബിരം രൂപം നൽകി.

Comments (0)
Add Comment