സിബിഐ കേസെടുക്കുന്നത് വിലക്കാനുള്ള തീരുമാനം അധാര്‍മികമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല | VIDEO

Jaihind News Bureau
Saturday, October 24, 2020

സിബിഐ കേസെടുക്കുന്നത് വിലക്കാനുള്ള തീരുമാനം അധാര്‍മികമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള നീക്കമെന്നും പ്രതിപക്ഷ നേതാവ്. മറ്റ് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പകപോക്കലുകള്‍ നടക്കുമ്പോഴാണ് സിബിഐയെ വിലക്കുന്നത്. എന്നാല്‍ ലൈഫ് മിഷന്‍ അഴിമതിക്കേസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചുണ്ടിക്കാട്ടി.

മുഖ്യമന്ത്രി തന്നെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതി സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള കേസുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്നുവെന്ന് വന്നപ്പോഴാണ് സിപിഎമ്മിന് ഹാലിളകിയത്. അഴിമതിക്കേസുകള്‍ അന്വേഷിക്കേണ്ടെന്ന തീരുമാനം ആത്മഹത്യാപരമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.