അമേഠിക്ക് പുറമെ രണ്ടാമത് ഒരു സീറ്റിൽ നിന്ന് മത്സരിക്കുന്നതിനെ കുറിച്ച് തീരുമാനം ഉടനെന്ന് രാഹുൽ

Jaihind Webdesk
Saturday, March 30, 2019

rahul-gandhi-kochi

അമേഠിക്ക് പുറമെ രണ്ടാമത് ഒരു സീറ്റിൽ നിന്ന് താൻ മത്സരിക്കുന്നതിനെ കുറിച്ച് തീരുമാനം ഉടനുണ്ടാകുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.

ഒരു വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ആണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാമത്തെ സീറ്റിൽ മത്സരിക്കാനുള്ള സാധ്യത രാഹുൽ ഗാന്ധി തള്ളിയില്ല.

മുമ്പും പല പാർട്ടി നേതാക്കളും രണ്ട് സീറ്റിൽ മത്സരിച്ചിട്ടുണ്ട് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനാണ് രാഹുലിന്‍റെ പ്രതികരണം. അതേസമയം, തന്നോട് മത്സരിക്കണം എന്ന് ആവശ്യപ്പെട്ട കേരളത്തിലെയും, തമിഴ് നാട്ടിലെയും കർണാടകത്തിലെയും പാർട്ടി പ്രവർത്തകരോട് നന്ദി ഉണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിക്കണമോ എന്ന കാര്യത്തിൽ അവരാണ് തീരുമാനം എടുക്കേണ്ടതെന്നും അദേഹം വ്യക്തമാക്കി.[yop_poll id=2]