ഒഡീഷയിലെ കട്ടക്കിൽ ബസ് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 12 ആയി

Jaihind Webdesk
Wednesday, November 21, 2018

Odisha-bus-Accident

ഒഡീഷയിലെ കട്ടക്കിൽ ബസ് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 12 ആയി. 46 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ജഗത്പൂരിലെ മഹാനദി പാലത്തിൽ നിന്നും ബസ് താഴേയ്ക്ക് പതിക്കുകയായിരുന്നു. താൽച്ചറിൽ നിന്നും കട്ടക്കിലേയ്ക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്.

പാലത്തിൽ അപ്രതീക്ഷിതമായി കുതിച്ചെത്തിയ പോത്തിനെ രക്ഷിക്കാൻ ശ്രമിക്കവേയായിരുന്നു അപകടം.

ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി നവീൻ പട്‌നായിക് മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും വാഗ്ദാനം ചെയ്തു.