രാജ്യത്ത് കൊവിഡ് മഹാമാരിയുടെ വ്യാപനം തുടരുന്നു; ഇതുവരെ മരിച്ചത് 124 പേർ

Jaihind News Bureau
Wednesday, April 8, 2020

കൊവിഡ് മഹാമാരിയുടെ വ്യാപനം രാജ്യത്ത് തുടരുന്നു. ഗുജറാത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. 124 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 23 ദിവസം പ്രായമുള്ള കുഞ്ഞിന് ഉൾപ്പെടെ 40 പേർക്ക് തെലുങ്കാനയിൽ കോവിഡ് സ്ഥിധികരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 4789 കോവിഡ് രോഗികളാണ് നിലവിൽ രാജ്യത്ത് ഉള്ളത്. പാർലമെന്റിന്റെ ഇരു സഭകളിലുമായി 5 അംഗങ്ങളിൽ കൂടുതലുള്ള രാഷ്ട്രീയ പാർട്ടികളുടെ കക്ഷി നേതാക്കളുമായി പ്രധാനമന്ത്രി രാജ്യത്തെ സാഹചര്യം ചർച്ച ചെയ്യും. വീഡിയോ കോണ്ഫറൻസിങ് വഴി ആയിരിക്കും ചർച്ച. കോണ്ഗ്രസിനെ പ്രതിനിധികരിച്ച് ലോക്‌സഭ കക്ഷി നേതാവ് അതിർ രഞ്ജൻ ചൗധരി, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും.