യെമൻകാരനായ ഭർത്താവിനെ കൊന്ന് ടാങ്കിൽ ഒളിപ്പിച്ച കേസില്‍ മലയാളി യുവതിയ്ക്ക് വധശിക്ഷ

Jaihind News Bureau
Wednesday, August 19, 2020

യെമൻകാരനായ ഭർത്താവിനെ വധിച്ച മലയാളി യുവതിയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു. പാലക്കോട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷയാണ് ശരിവച്ചത്. ഭർത്താവ് തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നായിരുന്നു കേസ്.

കൊലയ്ക്ക് കൂട്ടുനിന്ന നഴ്സ് ഹനാന് ജീവപര്യന്തം ശിക്ഷയും വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിൽ ജയിലില്‍ കഴിയുന്ന നിമിഷപ്രിയ സംസ്ഥാന സർക്കാരിന്‍റെ സഹായം തേടിയിരുന്നു. പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണ് കടുംകൈ ചെയ്യേണ്ടിവന്നതെന്നാണ് നിമിഷപ്രിയ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ പറയുന്നത്.

teevandi enkile ennodu para