ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ മരണം; പ്രത്യേക മെഡിക്കല്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം

Jaihind Webdesk
Thursday, July 22, 2021

 

കൊച്ചി : കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്‍റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കളമശേരി മെഡിക്കല്‍ കോളജില്‍ പ്രത്യേക മെഡിക്കല്‍ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി റെനൈ മെഡിസിറ്റിയില്‍ നിന്നും പൊലീസും സാമൂഹ്യനീതി വകുപ്പ് അധികൃതരും വിവരങ്ങള്‍ ശേഖരിക്കും.

ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് അനന്യ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അനന്യയെ മരിച്ച നിലയില്‍ ഫ്ലാറ്റിൽ കാണപ്പെട്ടത്. അതേസമയം ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വാദം.