ഡൽഹിയിൽ വിദ്യാർത്ഥികളുടെ മരണം: കോച്ചിംഗ് സെന്‍റര്‍ പ്രവർത്തനം നിയമപരമായിരുന്നോ എന്ന് പരിശോധിക്കണം, അനുശോചനം അറിയിച്ച് വി.ഡി. സതീശൻ

 

തിരുവനന്തപുരം: ഡൽഹിയിൽ സിവിൽ സർവീസ് കോച്ചിംഗ് കേന്ദ്രത്തിന്‍റെ ബേസ്മെന്‍റിൽ വെള്ളം കയറി മലയാളി വിദ്യാർത്ഥി നെവിൻ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിദ്യാർത്ഥികളുടെ മരണം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ജെഎൻയുവിൽ എംഫിൽ വിദ്യാർത്ഥിയായിരുന്ന നെവിൻ സിവിൽ സർവീസ് കോച്ചിംഗിനായാണ് ഡൽഹിയിൽ തുടർന്നത്. നെവിൻ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു. ഒരു കുടുംബത്തിന്‍റെ സ്വപ്നങ്ങള്‍ കൂടിയാണ് പൊലിയുന്നത്. ഐഎഎസ് അക്കാദമിയുടെ ലൈബ്രറിയിൽ വെള്ളം കയറി മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന പരാതിയുണ്ട്. ഇക്കാര്യം ഡൽഹി സർക്കാർ പരിശോധിക്കണം.

അക്കാദമിയുടെ നിർമ്മാണവും പ്രവർത്തനവും നിയമപരമായിരുന്നോയെന്നതില്‍ പരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെവിന്‍റെ കുടുംബവും സുഹൃത്തുക്കളും ഒരു നാട് തന്നെയും സങ്കടക്കടലിലാണ്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും വി.ഡി. സതീശൻ അറിയിച്ചു.

Comments (0)
Add Comment