സിദ്ധാർത്ഥന്‍റെ മരണം; പുറത്താക്കിയ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അനുമതിക്കെതിരെ കോളേജ്, അപ്പീൽ നൽകും

 

വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോളേജ് പുറത്താക്കിയ വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാനുള്ള അനുമതിക്കെതിരെ വെറ്റിനറി സർവകലാശാല. വിഷയത്തിൽ അപ്പീൽ നൽകാൻ സ്റ്റാൻഡിങ് കൗൺസിലിനെ വിസി ചുമതലപ്പെടുത്തി . 75% നിശ്ചിത ഹാജർ ഇല്ലെന്ന് ബോധ്യപ്പെട്ടിട്ടും കോടതി വിധിയുടെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതുവാൻ അനുമതി നൽകിയത് യൂണിവേഴ്സിറ്റി ചട്ട വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.

പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കുറ്റപത്രം നൽകുകയും മൂന്നുമാസം റിമാൻഡിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്ത പ്രതികളായ വിദ്യാർത്ഥികൾക്ക് 75% നിശ്ചിത ഹാജർ ഇല്ലെന്ന് ബോധ്യപ്പെട്ടിട്ടും പരീക്ഷ എഴുതുവാൻ അനുമതി നൽകിയത് യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഈ വിധിക്കെതിരെ സർവ്വകലാശാല അടിയന്തരമായി അപ്പീൽ ഫയൽ ചെയ്യണമെന്നുള്ള ആവശ്യം ശക്തമാവുകയാണ്.

അതേസമയം ഓൾ ഇന്ത്യ വെറ്റിനറി കൗൺസിലിന്‍റെ ചട്ട പ്രകാരം 75% നിശ്ചിത ഹാജർ ഇല്ലാത്ത വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് വിലക്കിയിട്ടുണ്ട്. പ്രതികളായ ഈ വിദ്യാർത്ഥികൾ ഒക്കെ ആന്‍റി റാഗിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം മൂന്നു വർഷത്തേക്ക് കോളേജിൽ നിന്നും പുറത്താക്കപ്പെട്ടവരാണ്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അടിയന്തരമായി സർവകലാശാല അപ്പീൽ നൽകണമെന്നും കേസിൽ കക്ഷിചേരാൻ സിദ്ധാർത്ഥിന്‍റെ മാതാപിതാക്കൾക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വെറ്റിനറി വിസി ക്ക്‌ നിവേദനം നൽകിയിരിക്കുന്നത്

Comments (0)
Add Comment