കട്ടപ്പനയില്‍ ആവേശമുയര്‍ത്തി ഡീൻ കുര്യാക്കോസിന്‍റെ തെരഞ്ഞെടുപ്പ് റാലി

Jaihind Webdesk
Wednesday, April 3, 2019

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റായ ഡീൻ കുര്യാക്കോസിന്‍റെ വിജയത്തിനായി യുവജനങ്ങളുടെ കുത്തൊഴുക്കായിരുന്നു കട്ടപ്പനയിലെ സമ്മേളനത്തിൽ.

ഡീൻ കുര്യാക്കോസിനെ പാർലമെന്‍റിൽ എത്തിക്കുവാൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് സമ്മേളനം ഉൽഘാടനം ചെയ്ത മുൻ എൻ.എസ്.യു. പ്രസിഡന്‍റ് റോജി എം.ജോൺ എം.എൽ എ പറഞ്ഞു.

പി.ടി.തോമസ് എം.എൽ.എ.  തുടങ്ങി ഒട്ടുമിക്ക നേതാക്കളും സമ്മേളനത്തിൽ അണിനിരന്നു. തുടർന്ന് കട്ടപ്പന ടൗണിൽ നടന്ന റോഡ് ഷോയിൽ ആയിരങ്ങളാണ് ഡീൻ കുര്യാക്കോസിന്‍റെ പിന്നിൽ അണിനിരന്നത്.

ഇന്നലെ നാമനിർദ്ദേശ പത്രിക നൽകിയ ഡീൻ കുര്യാക്കോസിന്‍റെ സ്ഥാനാർത്ഥി പര്യടനം ഇന്ന് ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽ ആരംഭിച്ചു.