പിണറായിയിലെ 58 സെന്‍റ് സ്ഥലവും ഇരുനില വീടും 8.7 ലക്ഷം രൂപയ്ക്ക് ! സംശയം ഒന്നുമില്ലല്ലോ ആർക്കും ? പരിഹസിച്ച് ഡീന്‍ കുര്യാക്കോസ്

Jaihind News Bureau
Thursday, March 18, 2021

 

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്‍റെ ഭാഗമായി സ്ഥാനാർത്ഥികളുടെ സ്വത്തുവിവരം സമർപ്പിച്ചതോടെ വീണ്ടും മുഖ്യമന്ത്രിയുടെ പിണറായിയിലെ വീടും സ്വത്ത് വിവരങ്ങളും ചർച്ചയാകുകയാണ്. പിണറായി വിജയന്‍റെ വീടിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഡീൻ കുര്യാക്കോസ് എം.പിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ഹളില്‍ ചർച്ചയാവുകയാണ്.

‘കെ.എം ഷാജിയുടെ വീടിന് മൂന്നുകോടി വില നിശ്ചയിച്ച വിജിലൻസിനും ഇ.ഡിക്കും പിണറായിലെ 58 സെന്‍റ് സ്ഥലവും ഒരു ഇരുനില വീടും 8.7 ലക്ഷം രൂപയ്ക്ക്. സംശയം ഒന്നുമില്ലല്ലോ ആർക്കും’ –  ഡീൻ ഫേസ്ബുക്കിൽ കുറിച്ചു.

 

ഡീന്‍ കുര്യാക്കോസ് എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പിണറായി വില്ലേജിലെ ഭൂമിയുടെ ന്യായവില Igr.kerala.gov.in എന്ന സൈറ്റ് പ്രകാരം ഇനി പറയും പ്രകാരമാണ് .
പിണറായി വില്ലേജിൽ അകെ 8 സർവ്വേ നമ്പറുകൾ .അതിൽ 1 , 2 , 3 , 4 , സർവ്വേ നമ്പറുകളിൽ റോഡ് സൗകര്യമുള്ള പറമ്പിനു ആറിന് ( 2.47 സെന്റ്) 1 , 20 , 000 രൂപയാണ് വില .
5 , 6 സർവ്വേ നമ്പറുകളിൽ 80000
7 ഇൽ 70000.
8 ഇൽ 60000 .
ഇതിൽ പിണറായി വിജയന്റെ ഭൂമി ഏതു സർവ്വേ നമ്പറിലാണെന്ന് തത്കാലം അറിയില്ല .എന്നിരുന്നാലും കണ്ണായ , പ്രധാന സ്ഥലത്തായിരിക്കും എന്ന് അനുമാനിക്കാം .
ആറിന് ശരാശരി 90000 വച്ച് കൂട്ടിയാൽ 58 സെന്റ് = 23 .48 ആർ .അപ്പോൾ ഭൂമിക്കു മാത്രമുള്ള വില = 90000 ഗുണം 23.48 = 21 , 13 , 200 രൂപ .
പിന്നെ അതിലുള്ള സാമാന്യം വലിയ നല്ലൊരു വീടും .ഇതിനെല്ലാം കൂടി വിജയൻ ഇലക്ഷൻ കമ്മീഷനിൽ ബോധ്യപ്പെടുത്തിയ കണക്കു കേവലം 8.7 ലക്ഷം മാത്രം .
ഏറ്റവും കുറഞ്ഞ സർക്കാറങ്ങീകരിച്ച ന്യായവില പ്രകാരം 21 ലക്ഷത്തിലധികം വില വരുന്ന വസ്തുവിനാണ് നമ്മുടെ മുഖ്യമന്ത്രി 9 ലക്ഷത്തിൽ താഴെ മാത്രം വില കാണിച്ചത് .