ഡാം സുരക്ഷാ ബിൽ: ലോക്സഭയിൽ കേരളത്തിൻറെ ആശങ്ക ഉയർത്തിക്കാട്ടി ഡീൻ കുര്യാക്കോസ് എം.പി.

ഡാം സുരക്ഷാ ബില്ലിൻറെ ഭാഗമായി ലോക് സഭയിൽ നടന്ന ചർച്ചയിൽകേരളത്തിൻറെ, പ്രത്യേകിച്ച് ഇടുക്കി എറണാകുളം ജില്ലക്കാരുടെ ആശങ്ക വ്യക്തമാക്കി ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്. മനുഷ്യനിർമ്മിതികൾക്കെല്ലാം ഒരുപരിധിയുണ്ടെന്നും 124 വർഷം മുൻപ് ചുണ്ണമ്പും സുർക്കിയും ഉപയോഗിച്ച് നിർമ്മിച്ച മുല്ലപ്പെരിയാറിനും ഇതുബാധകമാണെന്നും ഡീൻകൂര്യാക്കോസ് പറഞ്ഞു.മുല്ലപ്പെരിയാർ ഡാമുമായിബന്ധപ്പെട്ട് ഗൗരവമേറിയതുംപ്രധാനപ്പെട്ടതുമായ പഠനറിപ്പോർട്ടുകൾ നിലവിൽ ഉണ്ട്. ഭൂകമ്പ മേഖലയിലാണ് ഡാം സ്ഥിതിചെയ്യുന്നതെന്ന് പഠനം നടത്തി ഐഐടി സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്ഡീ കമ്മീഷൻ ചെയ്യുന്നതിന്ശുപാർശ ചെയ്തിരുന്നു.

ഈ ഡാം അപകടകരമായഅവസ്ഥയിലാണെന്നും ഇടുക്കിമാത്രമല്ല സമീപ പ്രദേശത്തുള്ളനാലു ജില്ലകളിലെ ജനങ്ങളും ഇതേ ആശങ്കയിലാണ് കഴിയുന്നതെന്നുംആയതിനാൽ കൃത്യമായ പഠനം ഈമേഖലയിലുണ്ടാകണമെന്നും 100വർഷത്തിന് മേൽ പ്രായമുള്ളഡാമുകളെ സംബന്ധിച്ച് വിദഗ്ദ്ധരെഉൾപ്പെടുത്തി പ്രത്യേക പഠനംനടത്തണമെന്നും ഡീൻആവശ്യപ്പെട്ടു. പുതുതായിപാർലമെൻറ് അംഗീകരിക്കുന്നബില്ലിൽ ഡാമുകളുടെ ക്ഷമതയുംപ്രായവും പരിഗണിച്ച് ജലനിരപ്പ് ക്രമീകരിക്കാൻ കഴിയുന്ന രീതിയിൽ നിയമനിർമ്മാണം നടത്തണമെന്നും നിയന്ത്രണം ഡാം സേഫ്റ്റികമ്മിറ്റിക്ക് അധികാരം നൽകുന്നരീതിയിൽ നിയമംനിർമ്മിക്കണമെന്നും ഡീൻ ലോക്സഭയിൽ ആവശ്യപ്പെട്ടു. കൂടാതെ ഈ നിയമനിർമ്മാണംസംസ്ഥാനങ്ങളെ തങ്ങളുടെവരുതയിൽ നിർത്താനുള്ള ഒരുഉപകരണമായി കേന്ദ്രംഉപയോഗിക്കരുത് എന്നും ഡീൻ ഓർമ്മപ്പെടുത്തി.

dams in keralaDean KuriakoseMullapperiyarkuriakosedams
Comments (0)
Add Comment