ഇ-സിഗരറ്റ് നിരോധിക്കുന്നത് പുകയില കമ്പനികളെ സഹായിക്കാന്‍: ഡീന്‍ കുര്യാക്കോസ് എം.പി

Jaihind Webdesk
Wednesday, November 27, 2019

dean-Kuriakose-Loksabha

ഇലക്ട്രോണിക് സിഗരറ്റ് നിരോധന ബിൽ ടുബാക്കോ കമ്പനികളെ സഹായിക്കുന്നതിനു വേണ്ടിയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി.  ഇ.സിഗരറ്റ് ബിൽ ഭാഗമായി ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് നിലവിലുള്ള പുകയില ഉൽപ്പന്നങ്ങൾ നിരോധിക്കുന്നതിനു പകരം ഇ.സിഗരറ്റിനെ മാത്രം നിരോധിക്കുന്നത് പരമ്പരാഗത പുകയില ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികളെ സഹായിക്കാൻ വേണ്ടിയാണ്. സിഗരറ്റ്, ഗുഡ്ക തുടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ ക്യാൻസർ പോലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവക്കുന്നു എന്നത് നിരവധി പഠനങ്ങൾ ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. എന്നിട്ടും മേൽപ്പറഞ്ഞ വസ്തുക്കളുടെ ലഭ്യത കുറയ്ക്കുന്നതിനോ നിരോധനം ഏർപ്പെടുത്തുന്നതിനോസർക്കാർ ശ്രമിക്കാത്തത് പ്രസ്തുത ബില്ലിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണെന്ന് ചർച്ചയിൽ പങ്കെടുത്ത് ഡീൻ കുര്യാക്കോസ് പറഞ്ഞു.