ആൺ സുഹൃത്ത് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൊച്ചി കലൂർ സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ വരട്ടപ്പാറയിലാണ് മൃതദേഹം കണ്ടെത്തിയത്. തേയിലത്തോട്ടത്തിൽ ദേഹമാസകലം കുത്തുകളേറ്റ നിലയിലായിരുന്നു മൃതദേഹം. അറസ്റ്റിലായ പ്രതി നെട്ടൂർ സ്വദേശി സഫറുമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അതേസമയം സഫർ മകളെ ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് വിനോദ് മാധ്യമങ്ങളോട് പറഞ്ഞു.