ഡി ഡി എഫ് കോണ്‍ഗ്രസില്‍ ലയിച്ചു ; കെപിസിസി ആസ്ഥാനത്ത് വെച്ച് പ്രവര്‍ത്തകരെ സ്വീകരിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി.

കാസര്‍ഗോഡ് ജില്ലയിലെ എളേരി ഗ്രാമപഞ്ചായത്തിന്റെ ഭരണം കയ്യാളുന്ന പാര്‍ട്ടിയാണ് ഡിഡിഎഫ്. 2012 ല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രവര്‍ത്തകര്‍ രൂപീകരിച്ചതാണ് ഡി ഡി എഫ്. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഡിഡിഎഫ് എന്ന ജനകീയ വികസന മുന്നണി എളേരി ഗ്രാമപഞ്ചായത്തിന്റെ ഭരണം പിടിച്ചു. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തകര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുകയാണ്. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ സുധാകരന്‍ എം പി പ്രവര്‍ത്തകരെ സ്വീകരിച്ചു.വിട്ടുപോയതൊക്കെ തിരിച്ചുവരാനുള്ള തുടക്കമാണ് ഇതെന്ന് കെ സുധാകരന്‍ എം പി പ്രതികരിച്ചു. തിരിച്ചുവരവ് വലിയ സന്തോഷം എന്ന് ഡി ഡി എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.
അടുത്തയാഴ്ച കാസര്‍ഗോഡ് നടക്കുന്ന പരിപാടിയില്‍ ഔദ്യോഗികമായി കോണ്‍ഗ്രസ് ഡി ഡി എഫ് ലയനം നടക്കും. ഡിഡിഎഫിലെ 8000 ത്തിലധികം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരും.

https://youtu.be/E17xpFeAQY4

Comments (0)
Add Comment