ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നതിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പിൻമാറി. ദേവസ്വം ബോർഡിനെയും പ്രസിഡൻറ് പത്മകുമാറിനെയും രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു. പുനഃപരിശോധന ഹർജിക്ക് പ്രസക്തിയില്ലെന്നാണ് ബോർഡിന്റെ നിലപാട്.
ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീം കോടതിയിൽ പുന പരിശോധന ഹർജിയോ റിപ്പോർട്ടോ നൽകണ്ടേതില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചു.ഇതോടെ വിഷയത്തിൽ ദേവസ്വം ബോർഡ് ഇതു വരെ സ്വീകരിച്ച നിലപാട് ഭക്തരെ കബളിപ്പിക്കുന്നതാണന്ന് വ്യക്തമായി. ഭക്തരുടെ വികാരത്തോട് ഒപ്പം നിൽക്കുമെന്നാണ് ദേവസ്വം ബോർഡ് ഇതു വരെ പറഞ്ഞിരുന്നത്. എന്നാൽ ഈ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ ബോർഡിന് ബാധ്യത ഉണ്ടന്നാണ് ബോർഡ് ഇപ്പോൾ പറയുന്നത്. ശബരിമലയിൽ ചട്ടം ലംഘച്ചിവർക്ക് എതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി അവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും ബോർഡ് പരിഗണിക്കും. തന്ത്രിയെ മാറ്റാൻ ഉള്ള അവകാശം ബോർഡിന് ഉണ്ടെന്നും ബോർഡ് വ്യകതമാക്കുന്നു. ശബരിമലയിൽ വൻ സംഘർഷം ഉണ്ടാ കുമെന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് നിലനിലക്കെയാണ് യുവതി പ്രവേശന വിഷയത്തിൽ ചുവട് മാറ്റത്തിന് ബോർഡ് തയറായിരിക്കുന്നത്. ഇക്കാര്യത്തിൽ ബോർഡിൽ അഭിപ്രായ ഭിന്നതയും രൂക്ഷമാണ്. ബോർഡ് പ്രസിഡന്റ് പത്മകുമാറും അംഗം കെ.പി ശങ്കരദാസും ഇക്കാര്യത്തിൽ രണ്ടു തട്ടിലാണ്.