തിരുവനന്തപുരം : നരുവാമൂട്ടിൽ മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മൊട്ടമൂട് സ്വദേശി അന്നമ്മ(85)യാണ് കൊല്ലപ്പെട്ടത്. മകള്‍ ലീലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാനും ശ്രമിച്ചു. ലീലയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നാണ് സംശയം.