സർക്കാരിന്‍റെ ആനുകൂല്യങ്ങൾ കിട്ടി ദളിത് വിഭാഗങ്ങൾക്ക് മുന്നോട്ട് പോകാനാകില്ല: വീണ്ടും സർക്കാരിനെ കുഴപ്പത്തിലാക്കി കെടി ജലീൽ

Jaihind Webdesk
Saturday, September 3, 2022


സർക്കാരിന്‍റെ ആനുകൂല്യങ്ങൾ കിട്ടി ദളിത് വിഭാഗങ്ങൾക്ക് മുന്നോട്ട് പോകാനാകില്ലെന്ന് കെടി ജലീൽ എംഎൽഎ. ദളിത് വിഭാഗങ്ങൾ വിദേശ രാജ്യങ്ങളിൽ പോയി സമ്പന്നരാകണമെന്നും ജലീൽ മൂലപ്പുറത്ത് പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന നാമമാത്ര സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തിലാണ് ഓരോരുത്തരുടെയും പുരോഗതി. ദളിത് വിഭാഗങ്ങൾ വിദേശ രാജ്യങ്ങളിൽ പോയി പണിയെടുത്ത് സമ്പന്നരാകണമെന്നും ജലീൽ പ്രസംഗത്തിൽ ആവശ്യപ്പെടുന്നുണ്ട്. മലപ്പുറം വട്ടംകുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ജനകീയ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ച വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് സർക്കാരിനെയും- പിന്നോക്ക ക്ഷേമ വകുപ്പിനേയും കെടി ജലീൽ കുഴപ്പത്തിലാക്കിയത്. മുമ്പ് മാധ്യമം പത്രം നിരോധിക്കണമെന്ന് യുഎഇ ഭരണകൂടത്തോട് കെടി ജലീൽ ആവശ്യപ്പെട്ടതടക്കമുള്ള വിവാദങ്ങളിൽ മുഖ്യമന്ത്രിയും- എൽഡിഎഫും കെടി ജലീലിനെ തള്ളിപ്പറഞ്ഞിരുന്നു.