ലിയോ ട്രെയിലര്‍ ഇന്ന് വൈകുന്നേരം പുറത്തിറങ്ങും

Jaihind Webdesk
Thursday, October 5, 2023

തമിഴ് നടന്‍ ദളപതി വിജയ് നായകനാകുന്ന ചിത്രം ലിയോയുടെ ട്രെയിലര്‍ ഇന്ന് വൈകുന്നേരം പുറത്തിറങ്ങും. വിക്രം ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ . ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സല്‍ ഉള്‍പ്പെടുന്ന ചിത്രം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അനിരുദ്ധ രവിചന്ദ്രനാണ് സംഗീത സംവിധായകന്‍. വിജയിക്ക് പുറമേ സഞ്ജയ് ദത്ത്, അര്‍ജുന്‍, തൃഷ, ഗൗതം മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഈ മാസം 19നാണ് ചിത്രം റിലീസിന് എത്തുന്നത്.