സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കൊവിഡ് ; ആകെ മരണം 4668

Jaihind Webdesk
Sunday, April 4, 2021

തിരുവനന്തപുരം : കേരളത്തില്‍ 2802 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 45,171 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.20. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 4668. പുതുതായി 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം, കണ്ണൂര്‍ 4 വീതം, കാസർകോട് 3, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം 1 വീതം. ചികിത്സയിലായിരുന്ന 2173 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവർ

കോഴിക്കോട് 403
എറണാകുളം 368
കണ്ണൂര്‍ 350
മലപ്പുറം 240
കോട്ടയം 230
തൃശൂര്‍ 210
കാസർകോട് 190
തിരുവനന്തപുരം 185
കൊല്ലം 148
പാലക്കാട് 133
ഇടുക്കി 113
ആലപ്പുഴ 99
പത്തനംതിട്ട 74
വയനാട് 59

നെഗറ്റീവായവർ

തിരുവനന്തപുരം 152
കൊല്ലം 210
പത്തനംതിട്ട 126
ആലപ്പുഴ 72
കോട്ടയം 143
ഇടുക്കി 192
എറണാകുളം 142
തൃശൂര്‍ 171
പാലക്കാട് 74
മലപ്പുറം 203
കോഴിക്കോട് 299
വയനാട് 78
കണ്ണൂര്‍ 250
കാസർകോട് 61

രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 2446 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 208 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 395, എറണാകുളം 333, കണ്ണൂര്‍ 270, മലപ്പുറം 228, കോട്ടയം 214, തൃശൂര്‍ 203, കാസർകോട് 165, തിരുവനന്തപുരം 133, കൊല്ലം 141, പാലക്കാട് 44, ഇടുക്കി 110, ആലപ്പുഴ 97, പത്തനംതിട്ട 57, വയനാട് 56 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ.

27,893 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 11,02,359 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി. വിവിധ ജില്ലകളിലായി 1,42,854 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,38,451 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 4403 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 554 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഒഴിവാക്കി. നിലവില്‍ ആകെ 359 ഹോട്സ്‌പോട്ടുകളാണുള്ളത്.