ആയിരവും കടന്ന് കൊവിഡ് ; സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് രോഗം, സമ്പർക്കത്തിലൂടെ 785 പേർക്ക്

Jaihind News Bureau
Wednesday, July 22, 2020

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്‍റെ വ്യാപ്തി വ്യക്തമാക്കി ആയിരവും കടന്ന് പ്രതിദിന കണക്ക്. ഇന്ന് 1038 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.

രോഗബാധിതരില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 109 പേർക്കും വിദേശത്ത് നിന്നെത്തിയ 87 പേർക്ക് രോഗബാധ സ്ഥിരീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.