നിയമനങ്ങള്‍ കണ്‍സള്‍ട്ടന്‍സിക്കും ഇഷ്ടക്കാർക്കും; ‘തൊഴിലെവിടെ സർക്കാരെ ?’; സമൂഹമാധ്യമങ്ങളില്‍ തരംഗമായി പ്രൊഫൈല്‍ പിക്ചർ ക്യാമ്പെയിന്‍

Jaihind Webdesk
Sunday, July 26, 2020

പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സർക്കാർ നടപടിയില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളില്‍ ആരംഭിച്ച  പ്രൊഫൈല്‍ പിക്ചർ ക്യാമ്പെയിന്‍ ശ്രദ്ധേയമാകുന്നു. ‘തൊഴിലെവിടെ സർക്കാരെ ?’ എന്ന ചേദ്യം ഉയർത്തി സൈബർ കോണ്‍ഗ്രസ് ഫേസ്ബുക്ക് പേജില്‍ ആരംഭിച്ച ക്യാമ്പെയിന്‍ നേതാക്കളും പ്രവർത്തകരും ഉദ്യോഗാർത്ഥികളും ഒരു പോലെ ഏറ്റെടുത്ത് കഴിഞ്ഞു.

 

സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ പി.എസ്.സിയില്‍ പ്രതീക്ഷ അര്‍പ്പിക്കുമ്പോള്‍ നിയമനങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ ഇഷ്ടക്കാർക്ക് നല്കുന്നുവെന്ന ആരോപണമാണ് ശക്തമാകുന്നത്. പിന്‍വാതില്‍ നിയമനങ്ങളിലാണ് സര്‍ക്കാരിന്‍റെ  ശ്രദ്ധ മുഴുവനും. ഇതിന്‍റെ ഭാഗമായാണ് പല റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കാത്തത്. പത്താംക്ലാസ് പോലും പാസാകാത്തവരെ ഉന്നതവിദ്യാഭ്യാസം ഉള്ളവര്‍ സല്യൂട്ട് അടിക്കുന്ന തലത്തിലേക്ക് സര്‍ക്കാര്‍ നിയമനങ്ങള്‍ മാറി എന്ന് സമൂഹമാധ്യമങ്ങളില്‍ തന്നെ വിമർശനമുയരുകയാണ്.