എം. ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ; അറസ്റ്റിന് കസ്റ്റംസ് നീക്കം

Jaihind News Bureau
Friday, October 16, 2020

 

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍. വൈകിട്ട് ഏഴ് മണിയോടെയാണ് എം ശിവശങ്കറിനെ തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിട്ടുള്ളത്.

രക്തസമ്മർദം കൂടിയതിനെ തുടർന്നാണ് ഇദ്ദേഹത്തെ കാർഡിയാക് ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുള്ളതെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്. കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് കസ്റ്റംസിന്‍റെ വാഹനത്തിലാണ് ശിവശങ്കറിനെ ആശുപത്രിയില്‍ എത്തിച്ചത്. കസ്റ്റംസ് – എന്‍ഐഎ ഉദ്യോഗസ്ഥരും ആശുപത്രിയിൽ എത്തി.

ഇ.ഡിയുമായി ബന്ധപ്പെട്ട കേസിൽ മാത്രമാണ് നിലവില്‍ ശിവശങ്കറിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുള്ളത്. അതിനാല്‍ തന്നെ കസ്റ്റംസ്, എൻ.ഐ.എ കേസുകളിൽ അറസ്റ്റിന് തടസമില്ല.