ശിവശങ്കറിന് ഡോളർ കടത്തിലും പങ്ക് ; കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ്

Jaihind News Bureau
Monday, November 30, 2020

 

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഡോളർ കടത്തിലും പങ്കെന്ന് കസ്റ്റംസ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് വെളിപ്പെടുത്തല്‍. ഡോളർ കടത്തും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ട്. ശിവശങ്കറിനെ 7 ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നും കസ്റ്റംസ്. കേസിലെ നിർണായകമായ മൊബൈൽ ഫോൺ കണ്ടുകിട്ടാനുണ്ട്. അതേസമയം ശിവശങ്കറിനെ 3 മണിക്ക് നേരിട്ട് ഹാജരാക്കാൻ കോടതി കസ്റ്റംസിന് നിർദ്ദേശം നൽകി.