സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് ലഭിച്ചെന്ന് കസ്റ്റംസ്

Jaihind News Bureau
Tuesday, December 8, 2020

സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് ലഭിച്ചെന്ന് കസ്റ്റംസ്. കേരള ചരിത്രത്തിലില്ലാത്ത തരത്തിലുള്ള കാര്യങ്ങളാണ് നടന്നിരിക്കുന്നത്. സ്വപ്നയും, സരിത്തും അതീവ ഗൗരവമുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയതെന്നും കസ്റ്റംസ് കോടതിയിൽ വ്യക്കമാക്കി.
വിദേശത്ത് നിന്നും സ്വർണം കടത്തിയതിൽ ശിവശങ്കറിന് സുപ്രധാന പങ്കുണ്ടെന്ന് കണ്ടെത്തിയതായി കസ്റ്റംസ് കോടതിയിൽ പറഞ്ഞു. കേരള സംസ്ഥാനത്തിന്‍റെ ചരിത്രത്തിലില്ലാത്ത തരത്തിലുള്ള കാര്യങ്ങളാണ് നടന്നിരിക്കുന്നതെന്നും കസ്റ്റംസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറി എന്നുള്ള നിലയ്ക്ക് സർക്കാരിന്റെ ഭാവി പദ്ധതികൾ സ്വപ്നയുമായി പങ്കിട്ടിരുന്നു. ഇത് ദേശ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു.