സ്വർണക്കള്ളക്കടത്ത് : എം ശിവശങ്കർ, സ്വപ്ന, സരിത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Jaihind News Bureau
Tuesday, December 22, 2020

സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ എം ശിവശങ്കർ, സ്വപ്ന, സരിത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മൂന്ന് പ്രതികളേയും കോടതിയിൽ ഹാജരാക്കും.

കോഫേപോസ ചുമത്തിയതിനാൽ സ്വപ്ന അട്ടക്കുളങ്ങര വനിതാ ജയിലിലും സരിത് തിരുവനന്തപുരത്ത് സെൻട്രൽ ജയിലിലുമാണ്. എം ശിവശങ്കർ കാക്കനാട്ടെ ജില്ലാ ജയിലിലിലാണ് കഴിയുന്നത്. ഈ കേസിൽ ജാമ്യം തേടി ശിവശങ്കർ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റിന്‍റെ കേസിൽ ശിവശങ്കർ നൽകിയ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്.