സ്വപ്ന സുരേഷിന് അനിൽ നമ്പ്യാരുമായി അടുത്ത ബന്ധമെന്ന് കസ്റ്റംസിന്‍റെ സ്ഥിരീകരണം; ചോദ്യംചെയ്യല്‍ തുടരുന്നു

Jaihind News Bureau
Thursday, August 27, 2020

 

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരുമായി അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസിന്‍റെ സ്ഥിരീകരണം. എന്നാൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നക്ക് എന്തങ്കിലും സഹായം അനിൽ നമ്പ്യാരിൽ നിന്നും ലഭിച്ചിട്ടുണ്ടോ എന്നതിൽ സ്ഥിരീകരണമില്ല. ഇയാളെ കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അതേസമയം മുഖ്യമന്ത്രിയുടെ മുൻ ഐ. ടി ഫെലോ അരുൺ ബാലചന്ദ്രൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കസ്റ്റംസിനെ അറിയിച്ചു. അതേസമയം  അനിൽ അനിൽ നമ്പ്യാർ സ്വർണക്കടത്ത് പിടികൂടിയ ദിവസം സ്വപ്നയുമായി സംസാരിച്ചിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സരിത്തിനോട് കുറ്റമേൽക്കാൽ പറയാൻ അനിൽ ഉപദേശിച്ചെന്നും സ്വപ്നയുടെ മൊഴിയുണ്ട്.

teevandi enkile ennodu para