ഇടുക്കിയില്‍ വീണ്ടും കസ്റ്റഡി മർദനം; ഗുരുതരമായി പരിക്കേറ്റ യുവാവ് മെഡിക്കല്‍ കോളേജില്‍

Jaihind Webdesk
Wednesday, August 21, 2019

Police-Atrocities

ഇടുക്കി കട്ടപ്പനയിൽ വീണ്ടും പോലീസിന്‍റെ കസ്റ്റഡി മർദനം. മർദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കട്ടപ്പന എസ്.ഐ യുടെ നേതൃത്വത്തിലായിരുന്നു ക്രൂര മർദനം നടന്നത്. വാഹനപരിശോധനയുടെ പേരിലായിരുന്നു ക്രൂര മര്‍ദനമെന്നാണ് വിവരം.

അടിമാലി തോക്കുപാറ സ്വദേശി സണ്ണി തോമസിനെയാണ് കട്ടപ്പന എസ്.ഐയുടെ നേതൃത്വത്തിൽ ലോക്കപ്പിൽ വച്ച് മൃഗീയമായി മർദിച്ചത്. കൈ  കാണിച്ചിട്ട് അല്‍പം മാറ്റിയാണ് വാഹനം നിര്‍ത്തിയത് എന്നാരാപിച്ചായിരുന്നു ക്രൂര മര്‍ദനം. മക്കളുമായി വാഹനത്തില്‍ പോകുമ്പോഴായിരുന്നു പോലീസ് കൈ കാണിച്ചത്. 6, 8, 9 വയസ് പ്രായമുള്ള കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു ലോക്കപ്പില്‍ മര്‍ദനം.  കുട്ടികൾ നിലവിളിച്ചെങ്കിലും എസ്.ഐയുടെ നേതൃത്വത്തില്‍ മർദനം തുടരുകയായിരുന്നു.