ചാവക്കാട് കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയത് 20 പേരടങ്ങുന്ന സംഘം; പ്രതികൾ പോലീസ് കസ്റ്റഡിയിലെന്ന് സൂചന; 4 പേരെ തിരിച്ചറിഞ്ഞു

Jaihind News Bureau
Thursday, August 1, 2019

ചാവക്കാട് കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയത് 20 പേരടങ്ങുന്ന സംഘമെന്നും പ്രതികൾ പോലീസ് കസ്റ്റഡിയിലെന്നും സൂചന. നാല് പേരെ തിരിച്ചറിഞ്ഞു.  വെട്ടേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ. പി.സി. സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് നൗഷാദിന്‍റെ വീട് സന്ദർശിക്കും

വൻ ജനാവലിയുടെ സാനിധ്യത്തിൽ ഇന്നലെ രാത്രി 9 മണിയോടെയാണ് പുന്ന ജമാഅത് മസ്ജിദിൽ നൗഷാദിന്‍റെ കബറടക്കം നടന്നത്.[yop_poll id=2]