ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്; എല്‍ഡിഎഫ് കൗൺസിലറെ അറസ്റ്റ് ചെയ്ത് ഹൈദരാബാദ് പോലീസ്

 

കോഴിക്കോട്: ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ എൽഡിഎഫ് കൗൺസിലറെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി നഗരസഭ നഗരസഭ 12-ാം വാർഡ് കൗൺസിലർ അഹമ്മദ് ഉനൈസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ക്രിപ്‌റ്റോ കറൻസി വഴി സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന പരാതിയിൽ ഹൈദരാബാദിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കൊടുവള്ളിയിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. 47 ലക്ഷത്തിന്‍റെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത് എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.

ഹൈദരബാദിൽനിന്ന് എത്തിയ 5 അംഗ പോലീസ് സംഘം കൊടുവള്ളി പോലീസിന്‍റെ സഹായത്തോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ പോലീസ് ഹൈദരാബാദിലേക്ക് കൊണ്ടുപോയി. പി.ടി.എ. റഹീം എംഎൽഎ അധ്യക്ഷനായ നാഷണൽ സെക്കുലർ കോൺഫറൻസ് അംഗമാണ് അഹമ്മദ് ഉനൈസ്.

Comments (0)
Add Comment