സിആർപിഎഫ് ജവാൻ മൂന്ന് സഹപ്രവർത്തകരെ വെടിവച്ചു കൊലപ്പെടുത്തി; ആത്മഹത്യയ്ക്കുള്ള ശ്രമം പരാജയം

webdesk
Thursday, March 21, 2019

ജമ്മുകശ്മീരിൽ സിആർപിഎഫ് ജവാൻ മൂന്ന് സഹപ്രവർത്തകരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇന്നലെ രാത്രി 10 ന് കശ്മീരിലെ ഉധംപൂർ സിആർപിഎഫ് ക്യാമ്പിലായിരുന്നു സംഭവം. വാക്കേറ്റത്തെ തുടർന്ന് അജിത് കുമാർ എന്ന കോൺസ്റ്റബിൾ സഹപ്രവർത്തകർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിൽ മൂന്ന് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. ഹെഡ് കോൺസ്റ്റബിൾമാരായ രാജസ്ഥാനിലെ ജുൻജുനു സ്വദേശി പൊകാർമൽ, ഡൽഹി സ്വദേശി യോഗേന്ദ്ര ശർമ, ഹരിയാന രെവാരി സ്വദേശി ഉമേദ് സിംഗ് എന്നിവരാണ് മരിച്ചത്. സംഭവത്തിനു ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച അജിത് കുമാറിനെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശ് കാൺപൂർ സ്വദേശിയാണ് അജിത് കുമാർ.