ധീരജിന്‍റെ മരണത്തിന് തൊട്ടുപിന്നാലെ സ്മാരകം പണിയാന്‍ 8 സെന്‍റ് ഭൂമി വിലയ്ക്ക് വാങ്ങി; സിപിഎമ്മിന് രക്തസാക്ഷിയെ ലഭിച്ചതിലുള്ള സന്തോഷം മാത്രമെന്ന് വിമര്‍ശനം

Jaihind Webdesk
Tuesday, January 11, 2022

എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ മരണത്തിന് തൊട്ടുപിന്നാലെ സിപിഎം സ്മാരകത്തിന് വേണ്ടി ലക്ഷക്കണക്കിന് രൂപ വിലയുള്ള ഭൂമി വാങ്ങിയത് വിവാദത്തിൽ. ധീരജ് രാജേന്ദ്രന്‍റെ സംസ്കാരത്തിനായി എട്ട് സെന്‍റ് ഭൂമിയാണ് സിപിഎം വിലയ്ക്ക് വാങ്ങിയത്. വീടിന് സമീപത്തെ ഈ സ്ഥലത്ത് ധീരജിനായി സ്മാരകം പണിയുകയാണ് ലക്ഷ്യം. ധീരജിനോടുള്ള സ്നേഹമോ കുടുംബത്തോടുള്ള കടമയോ അല്ല ഒരു രക്തസാക്ഷിയെ ലഭിച്ചതിലുള്ള സന്തോഷമാണ് സിപിഎമ്മിനെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ദീപക് ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

 

ഒരു മരണം നടന്ന് മണിക്കൂറുകൾക്കകം മരണപ്പെട്ട വ്യക്തിയ്ക്ക് അന്ത്യ വിശ്രമം കൊള്ളാൻ പ്രമുഖ പാർട്ടി 8 സെന്റ് സ്ഥലം വാങ്ങിയെന്ന വാർത്ത ഇപ്പോൾ കണ്ടു. ആ വാർത്ത സത്യമാണെങ്കിൽ, അതു കണ്ട് ടി പാർട്ടിയുടെ ആരാധക വൃന്ദം കോൾമയിർ കൊള്ളുന്നുണ്ടാവും. പക്ഷേ അവരെ ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ.

ധീരജിനോടുള്ള സ്നേഹമോ, ആ കുടുംബത്തിനോടുള്ള കടമയോ അല്ല ഇതിലൂടെ വ്യക്തമാവുന്നത്. മറിച്ച്, വരുന്ന കുറച്ച് നാളുകൾ ആഘോഷിക്കാൻ, ആ പേരിൽ പിരിവ് നടത്താൻ ഒരു യുവ രക്തസാക്ഷിയെ ലഭിച്ചതിലെ സന്തോഷമാണ്.
മുൻ കാല ചരിത്രങ്ങൾ അതാണ് നമ്മുക്ക് കാണിച്ചു തരുന്നത്.