കെയു ജനീഷ്കുമാർ എംഎൽഎയുടെ ശബരില ദർശനം തെറ്റായ സന്ദേശം നല്‍കുന്നു: ഡിവൈഎഫ്ഐ

Jaihind Webdesk
Friday, April 29, 2022

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍  കെയു ജനീഷ്കുമാർ എംഎൽഎക്കെതിരെ രൂക്ഷവിമർശനം. എംഎൽഎയുടെ സ്ഥിരം ശബരിമല ദർശനം തെറ്റായ സന്ദേശം നൽകുന്നവെന്നാണ് വിമർശനം.  ശബരമല സ്ത്രീപ്രവേശന വിഷയത്തിലെ നിലപാടുകൾക്ക് വിപരീതമാണ് എംഎൽഎയുടെ  സമീപനം.

സന്നിധാനത്ത് പോയി കൈക്കൂപ്പി നിൽക്കുന്നതിലൂടെ എംഎൽഎ എന്ത് സന്തേഷമാണ് നൽകുന്നതെന്ന് പ്രതിനിധികൾ ചോദിച്ചു. ഡിവൈഎഫ് യുടെ കേന്ദ്ര കമ്മിറ്റി അംഗത്തിൽ നിന്നുണ്ടാകേണ്ട സമീപനമല്ല ഇതെന്നും ഡിവൈഎഫ്ഐ വിമർശിച്ചു. കോഴിക്കോട് നിന്നുള്ള പ്രതിനിധികളാണ് എംഎല്‍എക്കെതിരെ വിമർശനം ഉന്നയിച്ചത്.